ബൈ​ബി​ള്‍ ക​ത്തി​ച്ച സം​ഭ​വത്തിൽ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​ം: യൂ​ത്ത് ഫ്ര​ണ്ട്-​എം
Wednesday, February 1, 2023 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ടി​ന്‍റെ സ​മു​ദാ​യി​ക ഐ​ക്യം ത​ക​ര്‍​ക്കാ​ന്‍ വേ​ണ്ടി ബൈ​ബി​ള്‍ ക​ത്തി​ക്കു​ക​യും യൂ​ട്യൂ​ബി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ ഇ​യാ​ളെ പു​ല്‍​ക്കൂ​ട് ന​ശി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് വി​ട്ട​യ​ച്ച​താ​ണ്.
മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ് എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ന്ന് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി മാ​ന​സി​ക രോ​ഗി​യാ​ണെ​ങ്കി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് വ്യ​ക്ത​മാ​യ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും അ​ല്ലാ​ത്ത പ​ക്ഷം, ത​ക്ക​താ​യ ശി​ക്ഷ ന​ല്‍​ക​ണം. സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും, ബ​ന്ധ​പ്പെ​ട്ട​വ​രും ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് ഏ​റെ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​വി സ്റ്റീ​ഫ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. വി​ന​യ് മാ​ങ്ങാ​ട്ട്, അ​ഭി​ലാ​ഷ് മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ന്‍​സെ​ന്‍റ് ആ​വി​ക്ക​ല്‍, ജോ​ജി കു​ര്യ​ന്‍, സി.​ആ​ര്‍.​രാ​ജേ​ഷ്, കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മെ​ല്‍​വി​ന്‍ ക്രി​സ്റ്റോ, അ​ഡ്വ. എ​ബി​ന്‍ ബെ​ന്നി, ജോ​ജി പാ​ല​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.