കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം; കാ​രു​ണ്യ​ദി​നമായി ആചരിച്ചു
Tuesday, January 31, 2023 12:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ​ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ണി സാ​റി​ന്‍റെ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ കേ​ര​ളം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ​യും രോ​ഗി​ക​ളെ​യും അ​ശ​ര​ണ​രെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച ഒ​രു നേ​താ​വാ​യി​രു​ന്നു കെ.​എം.​മാ​ണി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​മി പ്രേ​മാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ഐ​ടി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് മാ​ത്യു, സ്‌​നേ​ഹാ​ല​യം ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ഈ​ശോ​ദാ​സ്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. പീ​റ്റ​ര്‍, കെ.​പി.​ടോ​മി കോ​തു​കു​ളം, അ​ഡ്വ.​സ​ന്തോ​ഷ് പ​ല്ലാ​ട്ട്, കു​ര്യ​ന്‍ ക​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
വെ​ള്ള​രി​ക്കു​ണ്ട്: കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ബ​ളാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി. പു​ന്ന​ക്കു​ന്ന് ഹോ​ളി ട്രി​നി​റ്റി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പ​മാ​ണ് ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു തു​ളു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി മ​ണി​യ​ന്‍​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബേ​ബി ജോ​സ​ഫ് പു​തു​മ​ന, ജോ​സ് കാ​ക്ക​ക്കൂ​ട്ടു​ങ്ക​ല്‍, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, തോ​മ​സ് പാ​ല​മ​റ്റം, ത​ങ്ക​ച്ച​ന്‍ വ​ട​ക്കേ​മു​റി, ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, ബേ​ബി മു​തു​ക​ത്താ​നി, ജോ​ണ്‍​സ​ണ്‍ കു​ട്ടു​കാ​പ്പ​ള്ളി, ജോ​ഷ്‌ ജോ ​ഒ​ഴു​ക​യി​ല്‍, ജോ​സ് പാ​ല​ത്തി​ങ്ക​ല്‍, മാ​ത്തു​ക്കു​ട്ടി പാ​റ​യി​ല്‍, ഷീ​ല പാ​ല​ത്തി​ങ്ക​ല്‍, ബെ​ന്നി വി​ല​ങ്ങാ​ട്, കൊ​ച്ചു​മോ​ന്‍ കൈ​ത​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.