ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന ശി​ല്പ​ശാ​ല
Monday, January 30, 2023 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സി​റ്റി ട​വ​ര്‍ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് അം​ഗം കെ.​വി. ഗോ​വി​ന്ദ​ന്‍, ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷി​നോ​ജ് ചാ​ക്കോ, കെ. ​ശ​കു​ന്ത​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല സി​ദ്ദി​ഖ്, സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ​ന്‍, ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​എം. അ​ഖി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.