ശി​ല്പ​ശാ​ല ന​ട​ത്തി
Monday, January 30, 2023 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി "മാ​ര്‍​ഗ​ദീ​പം' ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വി​ദ​ഗ്ധ​ന്‍ ശ്രീ​കു​മാ​ര്‍ പ​ള്ളി​യ​ത്ത് ക്ലാ​സെ​ടു​ത്തു. ചെ​ര്‍​ക്ക​ള ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി​നോ​ദ് കു​മാ​ര്‍, ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. മീ​നാ​റാ​ണി, പ​ര​പ്പ ബ്ലോ​ക്ക് ഓ​ഫീ​സ​ര്‍ കെ. ​സു​ക​ന്യ, റി​സോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ടി.​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 125 ഓ​ളം കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.