പൊ​ടി​യി​ല്‍ കു​ളി​ച്ച് എ​ണ്ണ​പ്പാ​റ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ്
Sunday, January 29, 2023 12:27 AM IST
എ​ണ്ണ​പ്പാ​റ: മാ​സ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ എ​ണ്ണ​പ്പാ​റ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചി​ട്ടും നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല. ഇ​തു​വ​രെ പൊ​ടി​മ​ണ്ണ് നി​റ​ഞ്ഞി​രു​ന്ന റോ​ഡി​ല്‍ ഇ​പ്പോ​ള്‍ സി​മ​ന്‍റും മെ​റ്റ​ലും നി​ര​ത്തി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ടാ​റിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ല്‍ താ​യ​ന്നൂ​ര്‍ ടൗ​ണ്‍ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പൊ​ടി​യി​ല്‍ കു​ളി​ച്ചു നി​ല്പാ​ണ്. എ​ണ്ണ​പ്പാ​റ മു​ത​ല്‍ താ​യ​ന്നൂ​ര്‍ സ്‌​കൂ​ള്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൂ​ന്നു മാ​സം മു​മ്പാ​ണ് പ​ഴ​യ ടാ​റിം​ഗ് പൂ​ര്‍​ണ​മാ​യും ഇ​ള​ക്കി​മാ​റ്റി​യ​ത്. പി​ന്നെ മാ​സ​ങ്ങ​ളോ​ളം പ്ര​വൃ​ത്തി​യൊ​ന്നും ന​ട​ക്കാ​താ​യ​തോ​ടെ ഇ​വി​ടെ ചെ​മ്മ​ണ്‍​പാ​ത​യാ​യി. താ​യ​ന്നൂ​രി​ല്‍ നി​ന്ന് കാ​ലി​ച്ചാ​ന​ടു​ക്ക​ത്തേ​ക്കു​ള്ള റോ​ഡി​ലും ഏ​താ​ണ്ട് ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​ടു​ത്തു​ള്ള ക​ട​ക​ളും വീ​ടു​ക​ളു​മെ​ല്ലാം പൊ​ടി​മ​ണ്ണി​ല്‍ കു​ളി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രു​മെ​ല്ലാം പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് അ​ടു​ത്തി​ടെ പ്ര​വൃ​ത്തി വീ​ണ്ടും തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​തും മെ​ല്ലെ​പ്പോ​ക്കി​ലാ​ണെ​ന്നാ​ണ് ഇ​പ്പോ​ള്‍ എ​ല്ലാ​വ​രു​ടെ​യും പ​രാ​തി.

സി​മ​നന്‍റും മെ​റ്റ​ലും നി​ര​ത്തു​ന്ന മു​റ​യ്ക്ക് ടാ​റിം​ഗും തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് ഏ​റെ​ക്കു​റെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും പ​ണി പൂ​ര്‍​ത്തി​യാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ചെ​മ്മ​ണ്‍​പൊ​ടി​യു​ടെ സ്ഥാ​ന​ത്ത് സി​മ​ന്‍റ് പൊ​ടി​യാ​യെ​ന്ന വ്യ​ത്യാ​സം മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ളൂ.

പൊ​ടി​ശ​ല്യം കു​റ​യ്ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​ന്നെ റോ​ഡി​ല്‍ വെ​ള്ളം തെ​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് അ​തും നി​ല​ച്ചു. എ​ന്നാ​ലും ടാ​റിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ദു​രി​തം പെ​ട്ടെ​ന്ന് തീ​രു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ല്‍ - കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് എ​ണ്ണ​പ്പാ​റ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ദൂ​രം ഗ​ണ്യ​മാ​യി കു​റ​യും.