റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നാ​യി ജി​ല്ല ഒ​രു​ങ്ങി
Thursday, January 26, 2023 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: 74-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. എം​പി, എം​എ​ല്‍​എ​മാ​ര്‍ സം​ബ​ന്ധി​ക്കും. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ കെ.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍, ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​വും. പ​രേ​ഡ് വീ​ക്ഷി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ രാ​വി​ലെ എ​ട്ടി​ന​കം മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
8.20ന് ​ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. സാ​യു​ധ സേ​ന, പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, എ​ക്‌​സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ്, റെ​ഡ്‌​ക്രോ​സ്, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രേ​ഡ് അ​ര​ങ്ങേ​റും. പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ രാ​വി​ലെ ഏ​ഴി​ന​കം സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണം. പ​രേ​ഡി​നു​ശേ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.
തെ​ര​ഞ്ഞെ​ടു​ത്ത 11 ടീ​മു​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ, കു​മ്പ​ള കോ​ഹി​നൂ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, പ​ര​വ​ന​ടു​ക്കം എം​ആ​ര്‍​എ​ച്ച്എ​സ്, വി​ദ്യാ​ന​ഗ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ 2, കു​മ്പ​ള ലി​റ്റി​ല്‍ ലി​ല്ലി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, കാ​സ​ര്‍​ഗോ​ഡ് യോ​ദ്ധ ത​യ്‌​ക്കോ​ണ്ടോ അ​ക്കാ​ദ​മി, അ​മ്പ​ല​ത്ത​റ ജ​ന​നി നാ​ട്ട​റി​വ് പ​ഠ​ന​കേ​ന്ദ്രം, മ​ധൂ​ര്‍ നാ​ട്യ​മ​ണ്ഡ​പ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ഗാ​ന​ങ്ങ​ള്‍, നാ​ട​ന്‍​പാ​ട്ട്, ഗ്രൂ​പ്പ് ഡാ​ന്‍​സ്, യോ​ഗാ പ്ര​ദ​ര്‍​ശ​നം, ഡി​സ്‌​പ്ലേ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.