മു​ട​ങ്ങി​യ സ​ര്‍​വീ​സു​ക​ളെ​ല്ലാം ആരം​ഭി​ക്ക​ണ​ം
Thursday, January 26, 2023 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലോ​ക് ഡൗ​ണി​ന് മു​മ്പ് മി​ക​ച്ച ക​ള​ക്ഷ​നോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സുക​ളെ​ല്ലാം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര മ​ല​ബാ​ര്‍ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം മ​ല​യോ​ര ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടെ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച് മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.
6:40 ന് ​കൊ​ന്ന​ക്കാ​ട് നി​ന്ന് പു​റ​പ്പെ​ട്ട് ഭീ​മ​ന​ടി - ചീ​മേ​നി - പ​യ്യ​ന്നൂ​ര്‍ വ​ഴി പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കാ​ന്‍ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. രാ​വി​ലെ 5.50 ന് ​കൊ​ന്ന​ക്കാ​ട് നി​ന്ന് വെ​ള്ള​രി​ക്കു​ണ്ട് - കു​ന്നും​കൈ വ​ഴി കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് പോ​യി​രു​ന്ന ബ​സ് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.
ഉ​ച്ച​തി​രി​ഞ്ഞ് 3.40ന് ​ഒ​ട​യം​ചാ​ല്‍ - പ​ര​പ്പ - മാ​ലോം - ചി​റ്റാ​രി​ക്കാ​ല്‍ വ​ഴി ചെ​റു​പു​ഴ​യ്ക്കു​ള്ള സ​ര്‍​വീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജോ​ലി​ക്കാ​ര്‍​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​പ്പോ​ള്‍ രാ​ത്രി​കാ​ല​ത്ത് നീ​ലേ​ശ്വ​ര​ത്തെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വെ​ള​ള​രി​ക്കു​ണ്ട് ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ കാ​ത്തു നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
വൈ​കുന്നേരം 6.50 ന് ​ശേ​ഷം 8.20 ന് ​മാ​ത്ര​മാ​ണ് വെ​ള്ള​രി​ക്കു​ണ്ട് - കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ബ​സ് സ​ര്‍​വീ​സ് ഉ​ള്ള​ത്. മാ​ലോം - ചെ​റു​പു​ഴ - ഇ​രി​ട്ടി - വ​യ​നാ​ട് റൂ​ട്ടി​ല്‍ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.