ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, January 25, 2023 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജ​ര്‍, കൗ​ണ്‍​സ​ല​ര്‍, കെ​യ​ര്‍​ടേ​ക്ക​ര്‍ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം പി.​പി.​ശ്യാ​മ​ള​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി സം​ബ​ന്ധി​ച്ചു. ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളും അ​ധി​കൃ​ത​രും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.
ക​ണ്ണൂ​ര്‍ ഐ​സി​ഡി​എ​സ് സെ​ല്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​എ.​ബി​ന്ദു, മ​ല​പ്പു​റം ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ.​കെ.​മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി.​മോ​ഹ​ന്‍​കു​മാ​ര്‍, അം​ഗം എ.​ശ്രീ​ജി​ത്ത്, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗം പി.​ര​ജി​ത, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഷൈ​നി ഐ​സ​ക്, പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എ.​ശോ​ഭ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.