കാലിക്കടവ്: പിലിക്കോട് പഞ്ചായത്ത് പാലിയേറ്റീവ് സംഗമം കെ.കെ.ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ 210 പാലിയേറ്റീവ് രോഗികള്‍ക്ക് റേഡിയോ സ്നേഹോപഹാരമായി നല്കി. കൂടാതെ രോഗികള്‍ക്ക് ആവശ്യമായ വീല്‍ചെയര്‍, വാകിംഗ് സ്റ്റിക്ക്, വാക്കര്‍, എയര്‍ ബെഡ്, വാട്ടര്‍ ബെഡ്, ഡയപ്രം, എല്‍ബൗ സ്റ്റിക്ക് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സമിതി കണ്‍വീനര്‍ ടി.വി. ശ്രീധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.
ജില്ലാപഞ്ചായത്തംഗം എം. മനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുജാത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.വി.ചന്ദ്രമതി, കെ.വി.വിജയന്, വി.വി.സുലോചന, പഞ്ചായത്തംഗങ്ങളായപി.രേഷ്ണ, കെ.നവീന്‍ കുമാര്‍, രവീന്ദ്രന് മാണിയാട്ട്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോവിന്ദന്, സി.വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. രാജീവ് ക്ലാസെടുത്തു.