സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹോ​ക്കി ആ​രം​ഭി​ച്ചു
Saturday, December 10, 2022 12:44 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മൊ​ഗ്രാ​ൽ ജി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ദി​വ​സം മ​ല​പ്പു​റം കോ​ട്ട​യ​ത്തെ​യും (6-0), എ​റ​ണാ​കു​ളം ഇ​ടു​ക്കി​യെ​യും (3-0) ക​ണ്ണൂ​ർ പ​ത്ത​നം​തി​ട്ട​യെ​യും (5-0) തൃ​ശൂ​ർ വ​യ​നാ​ടി​നെ​യും (1-0) ജി.​വി.​രാ​ജ പാ​ല​ക്കാ​ടി​നെ​യും (2-0) തോ​ൽ​പി​ച്ചു. ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.
കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് താ​ഹി​റ യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​മീ​ദ് സ്പീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല സി​ദ്ദി​ഖ്, നാ​സ​ർ മൊ​ഗ്രാ​ൽ, മു​ജീ​ബ് ക​മ്പാ​ർ, കെ.​ടി.​സ്മി​ത, പാ​ർ​വ​തി നാ​യ​ർ, എം.​അ​ബ്ബാ​സ്, ബി.​എ.​റ​ഹ്മാ​ൻ ആ​രി​ക്ക​ടി, അ​ഹ​മ​ദ​ലി, താ​ജു​ദ്ദീ​ൻ, റി​യാ​സ് മൊ​ഗ്രാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം.​രാ​മ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ടി ​എം.​ശു​ഹൈ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.