ഐ​എ​ന്‍​ടി​യു​സി​യു​ടെ കെ​എ​സ്ആ​ര്‍​ടി​സി സം​ര​ക്ഷ​ണ സ​ദ​സ് ഇ​ന്ന്
Saturday, December 10, 2022 12:44 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ഹു​ജ​ന മ​ന​സാ​ക്ഷി ഉ​ണ​ര്‍​ത്തു​ന്ന​തി​നാ​യി ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി​ന്‍​സെന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ര്‍​ട്ടി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തു മു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​ര​ന്ത​രം ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് ഐ​എ​ന്‍​ടി​യു​സി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ്, കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ണ്‍, എം.​വി.​പ​ത്മ​നാ​ഭ​ന്‍, ടി.​വി.​കു​ഞ്ഞി​രാ​മ​ന്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, പി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.