സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പ്
Friday, December 9, 2022 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്നു മു​ത​ൽ 11 വ​രെ മൊ​ഗ്രാ​ൽ ജി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ടീ​മും ജി.​വി.​രാ​ജ സ്പോ​ർ​ട്സ് സ്കൂ​ള്‍ ടീ​മും ഉ​ള്‍​പ്പെ​ടെ 15 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.

നാ​ലു പൂ​ളു​ക​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം. ദേ​ശീ​യ മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ടീ​മി​നെ ഇ​വി​ടെ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് എ.​കെ.​എം.​അ​ഷ്റ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ച്യു​ത​ൻ, എം. ​രാ​മ​കൃ​ഷ്ണ​ൻ, അ​ഷ്റ​ഫ് കാ​ർ​ല, ഹ​മീ​ദ് സ്പി​ക്ക്, നാ​സ​ർ മൊ​ഗ്രാ​ൽ, സെ​ഡ്.​എ.​മൊ​ഗ്രാ​ൽ, ടി.​എം.​ശു​ഹൈ​ബ്, എ.​കെ.​ആ​രി​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.