എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, December 9, 2022 12:41 AM IST
കാ​സ​ർ​ഗോ​ഡ്/​കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ടും കാ​ഞ്ഞ​ങ്ങാ​ട്ടും എം​ഡി​എം​എ ക​ട​ത്ത് പി​ടി​ച്ചു. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ കെ​ജെ​എം റോ​ഡി​ലെ ഷ​മീ​റി(45)​നെ​യാ​ണ് കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൊ​ഗ്രാ​ൽ-​പൂ​ത്തൂ​രി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഷ​മീ​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ സി.​എ.​മു​ഹ​മ്മ​ദ് അ​ഫ്രീ​ദി (24)യെ​യാ​ണ് 1.010 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഹൊ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ഷൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​ഫ്രീ​ദി എ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.