കാ​സ​ര്‍​ഗോ​ഡി​ന്‍റെ അ​ഭി​മാ​ന​മു​യ​ര്‍​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം
Thursday, December 8, 2022 12:32 AM IST
ചെ​റു​വ​ത്തൂ​ര്‍: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം സ​മ്മാ​നി​ച്ച കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ചെ​റു​വ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം. ജി​ല്ല​യി​ല്‍ നി​ന്നും കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ്സി​ലാ​ണ് വ​ന്നി​റ​ങ്ങി​യ​ത്.
റെ​ക്കോ​ര്‍​ഡു​ക​ളോ​ടെ എ​ട്ടു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 45 പോ​യി​ന്‍റാണ് ഇ​ത്ത​വ​ണ ജി​ല്ല​യ്ക്ക് ല​ഭി​ച്ച​ത്.
ആദ്യമായാ​ണ് സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജി​ല്ല​യ്ക്ക് ഇ​ത്ര​യും മി​ക​ച്ച നേ​ട്ടം ല​ഭി​ക്കു​ന്ന​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഇ​ത്ത​വ​ണ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല.
ലോം​ഗ്ജ​മ്പി​ല്‍ ആ​ദ്യ​മാ​യി ജി​ല്ല​യ്ക്ക് സ്വ​ര്‍​ണ​മെ​ഡ​ല്‍ സ​മ്മാ​നി​ച്ച പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​ല്‍​ബി​ന്‍ ആ​ന്‍റ​ണി, ഡി​സ്‌​ക്‌​സ് ത്രോ​യി​ല്‍ റിക്കാർഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ കു​ട്ട​മ​ത്ത് എ​ച്ച്എ​സ്എ​സി​ലെ കെ.​സി.​സ​ര്‍​വാ​ന്‍, ഡി​സ്‌​ക​സ് ത്രോ​യി​ല്‍ റിക്കാർഡോ​ടെ സ്വ​ര്‍​ണ​വും ഷോ​ട്ട്പു​ട്ടി​ല്‍ സ്വ​ര്‍​ണ​വും നേ​ടി​യ ചീ​മേ​നി ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ അ​ഖി​ല രാ​ജു, പ​തി​നാ​ല് വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ റിക്കാർഡും സ്വ​ര്‍​ണ​വും ഡി​സ്‌​ക​സി​ല്‍ സ്വ​ര്‍​ണ​വും നേ​ടി​യ പാ​ര്‍​വ​ണ ജി​തേ​ഷ്, ഷോ​ട്ട്പു​ട്ടി​ല്‍ റിക്കാർഡും സ്വ​ര്‍​ണ​വും ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ര്‍​ണ​വും ക​ര​സ്ഥ​മാ​ക്കി​യ തൃ​ക്ക​രി​പ്പൂ​ര്‍ ഇ​ള​മ്പ​ച്ചി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി.​എ​സ്.​അ​നു​പ്രി​യ, ഷോ​ട്ട്പു​ട്ടി​ല്‍ വെ​ള്ളി നേ​ടി​യ കു​ട്ട​മ​ത്ത് സ്‌​കൂ​ളി​ലെ ഹെ​ന​ന്‍ എ​ലി​സ​ബ​ത്ത്, പ​തി​നേ​ഴ് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ 4ഃ100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ വെ​ങ്ക​ലം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ പാ​ലാ​വ​യ​ല്‍ സ്‌​കൂ​ളി​ലെ ത​ന്നെ കെ.​പി.​അ​ഭി​ന​വ്, മു​ഹ​മ്മ​ദ് ജ​സീ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. പാ​ലാ​വ​യ​ല്‍ സ്‌​കൂ​ളി​ന്‍റെ പ​രി​ശീ​ല​ക​ന്‍ ക്യാ​പ്റ്റ​ന്‍ കെ.​എ​സ്.​മാ​ത്യു, കാ​യി​കാ​ധ്യാ​പ​ക​ന്‍ നി​ഥി​ന്‍ ജോ​സ​ഫ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശീ​ല​ക​ര്‍​ക്കും ആ​ദ​രം ന​ല്‍​കി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ.​വാ​സു, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ശ​കു​ന്ത​ള, ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​വി.​രാ​മ​കൃ​ഷ്ണ​ന്‍, ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം.​ധ​നേ​ഷ് കു​മാ​ര്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡന്‍റ് പി.​പി.​അ​ശോ​ക​ന്‍, ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് ഫോ​റം ക​ണ്‍​വീ​ന​ര്‍ പി.​ഗം​ഗാ​ധ​ര​ന്‍, സു​ധീ​പ് ബോ​സ്, പാ​ലാ​വ​യ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി അ​റ​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.