മു​ളി​യാ​റി​ല്‍ താ​ല്കാ​ലി​ക എ​ബി​സി കേ​ന്ദ്രം ഉ​ട​ന്‍
Monday, December 5, 2022 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: തെ​രു​വു​നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നും തെ​രു​വു​നാ​യ​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കാ​നും മു​ളി​യാ​റി​ല്‍ താ​ല്കാ​ലി​ക എ​ബി​സി കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ മു​ളി​യാ​റി​ലു​ള്ള സ്ഥ​ലം ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​യ​ക​ളെ പി​ടി​കൂ​ടാ​നു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തി​ന് പ​രി​ശീ​ല​നം ന​ല്‍​കി​ക്ക​ഴി​ഞ്ഞെ​ന്നും ഇ​വ​രെ മു​ളി​യാ​റി​ല്‍ തു​ട​ങ്ങു​ന്ന എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ വി​ന്യ​സി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​ന​ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് എ​ബി​സി കേ​ന്ദ്രം ആ​രം​ഭി​ക്കു​ക.
മൃ​ഗ​സം​ര​ക്ഷ​ണ ബോ​ര്‍​ഡിന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ്, തൃ​ക്ക​രി​പ്പൂ​ര്‍ എ​ബി​സി കേ​ന്ദ്ര​ങ്ങ​ള്‍ ന​വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.
ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും പു​ന​രാ​രം​ഭി​ക്കും. തെ​രു​വു​നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കാ​ന്‍ മു​ളി​യാ​റി​നൊ​പ്പം ഒ​ട​യം​ചാ​ല്‍, കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലും താ​ത്കാ​ലി​ക എബി​സി കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ നേ​ര​ത്തെ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​വി​ട​ങ്ങ​ളി​ല്‍ എ​ബി​സി കേ​ന്ദ്രം ആ​രം​ഭി​ക്കും
തെ​രു​വു​നാ​യ്ക്ക​ളു​ടെ വാ​ക്‌​സി​നേ​ഷ​നാ​യി ജി​ല്ല​യി​ല്‍ മി​ഷ​ന്‍ വാ​രി​യേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക വോ​ള​ണ്ടി​യ​ര്‍ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ഒ​മ്പ​ത് അ​പേ​ക്ഷ​ക​ള്‍ ആ​ണ് ല​ഭി​ച്ച​ത്. സ്‌​പെ​ഷ​ല്‍ ട്രെ​യി​നിം​ഗ് ഫോ​ര്‍ ആ​നി​മ​ല്‍ റെ​സ്‌​ക്യൂ ടീം (​സ്റ്റാ​ര്‍​ട്ട് ) പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ മി​ഷ​ന്‍ വാ​രി​യേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ ഇ​വ​രെ അ​ണി​നി​ര​ത്തും.