ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശോ​ജ്വ​ല സ​മാ​പ​നം
Sunday, December 4, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​ന്നു​ദി​വ​സ​മാ​യി പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഉ​ണ​ര്‍​വ് 22 ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശോ​ജ്വ​ല സ​മാ​പ​നം. ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ ക​ഴി​വു​ക​ള്‍​ക്ക് ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച പ്ര​ക​ട​ന​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ഴ്ച​വച്ച​ത്.

115 പോ​യി​ന്‍റുമാ​യി കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 76 പോ​യി​ന്‍റോ​ടെ മു​ളി​യാ​ര്‍ അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍ ര​ണ്ടാം സ്ഥാ​ന​വും 49 പോ​യിന്‍റുമാ​യി ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ ബ​ധി​ര വി​ദ്യാ​ല​യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 17 ഇ​ന​ങ്ങ​ളി​ല്‍ 28 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 360 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​ദീ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ സി.​കെ ഷീ​ബ മും​താ​സ്, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ബി​ജ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡി​ന്റെ ജി​ല്ലാ പ്ര​സി​ഡ​ന്റ് ടി.​മു​ഹ​മ്മ​ദ് അ​സ്ലം, ഗ​വ.​സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്റ​ര്‍ കോ​ഴ്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ജെ.​ബി​ന്‍​സി, ബാ​ല​ച​ന്ദ്ര​ന്‍, അ​ബൂ​ബ​ക്ക​ര്‍ കോ​യ, ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും ക​യ്യൂ​ര്‍ ചീ​മേ​നി സ്‌​നേ​ഹ​തീ​രം സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യ ഇ​ഷ കി​ഷോ​ര്‍, അ​ജി​ത്ത് നാ​രാ​യ​ണ​ന്‍, പൂ​ര്‍​ണി​മ സു​മേ​ഷ്, ഷം​സീ​ന സ​മ​ദ് എ​ന്നി​വ​രാ​ണ് ക​ലോ​ത്സ​വ​ത്തി​നാ​യി കു​ട്ടി​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ.​സ്‌​പെ​ഷല്‍ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ലും നി​റ​ഞ്ഞു​നി​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ര​ങ്ങി​ല്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ചു​വ​ടു​ക​ള്‍ തെ​റ്റാ​തി​രി​ക്കാ​ന്‍ സ​ദ​സിലി​രു​ന്ന് അ​വ​ര്‍​ക്കൊ​പ്പം ചു​വ​ട് വെ​ച്ച അ​ധ്യാ​പ​ക​രും ശ്ര​ദ്ധ നേ​ടി.