ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, December 4, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍.​സ​രി​ത നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ.​മു​ര​ളീ​ധ​ര ന​ല്ലൂ​രാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ സു​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ആ​ന​ന്ദാ​ശ്ര​മം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ജോ​ണ്‍ ജോ​ണ്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ റാ​ലി ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​യ്ഡ്‌​സ് ദി​ന സെ​മി​നാ​റും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ന്തോ​ഷ് വി.​ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സ​ണ്ണി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ഡി.​ദേ​വ​സ്യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, ജെ​എ​ച്ച്ഐ ജോ​ബി ജോ​സ​ഫ്, അ​ഡോ​ള​സ​ന്‍റ് കൗ​ണ്‍​സ​ല​ര്‍ ജീ​ന​റ്റ്, ഷാ​ജി ജോ​സ​ഫ്, പാ​ര്‍​വ​തി, അ​ജോ ജോ​സ്, സ്നേ​ഹ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ളേ​ജി​ലെ വ​നി​താ സെ​ല്‍ 'മാ​നി​നി'​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​യി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ഡി.​ദേ​വ​സ്യ ആ​ദ്യ​ദീ​പം തെ​ളി​യി​ച്ച് എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം ന​ല്‍​കി. ഡോ.​ഷി​ജു ജേ​ക്ക​ബ്, എം.​ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചു​വ​ന്ന റി​ബ​ണ്‍ ധ​രി​ച്ച് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി സെന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ റെ​ഡ് റി​ബ​ണ്‍ വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ.​ജീ​വ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ത്തൂ​ര്‍ എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​നു​രൂ​പ് ശ​ശി​ധ​ര​ന്‍ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ്, ജെ​എ​ച്ച്ഐ അ​നി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് രാ​ജ​പു​രം സി​ഐ കെ.​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ര്‍​ഡ് അം​ഗം കെ.​എ​സ്.​പ്രീ​തി, എം.​സി.​പ്ര​സീ​ത, ശ്രീ​ല​ക്ഷ്മി രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ എ​ച്ച്‌​ഐ​വി എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും തെ​രു​വു​നാ​ട​ക​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വഹിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ്, ഡോ.​പി.​ജെ.​കെ​ര്‍​ലി​ന്‍ , ജെ​എ​ച്ച്‌​ഐ​മാ​രാ​യ വൈ.​എ​സ്.​ഷെ​റി​ന്‍, വി.​നി​രോ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.