ചായ്യോം :അഞ്ചു ദിനരാത്രങ്ങള്‍ ചായ്യോത്ത് ഗ്രാമത്തെ കലയുടെ മാമാങ്കത്തിന് സാക്ഷിയാക്കിയ ജില്ലാ സ്കൂള്‍ കലോത്സവത്തിന് സമാപനം.
കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല കലാകിരീടം ഉറപ്പിച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 841 പോയിന്റാണ് അവര്‍ നേടിയത്. കാസര്‍ഗോഡ് (811), ചെറുവത്തൂര്‍ (778) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബേക്കല്‍ (716), കുമ്പള (694), ചിറ്റാരിക്കാല്‍ (655), മഞ്ചേശ്വരം (535) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില്‍ 310 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് കിരീടം ഉറപ്പിച്ചു. ആതിഥേയരായ ചായ്യോത്ത് ജിഎച്ച്എസ്എസ് (233) രണ്ടും ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് (169) മൂന്നും സ്ഥാനത്തുണ്ട്. പെരിയ ജിഎച്ച്എസ്എസ് (153), ഉദിനൂര്‍ ജിഎച്ച്എസ്എസ് (135) നാലും അഞ്ചും സ്ഥാനം നേടി.
സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവര്‍ വിശിഷ്ഠാതിഥികളായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലക്ഷ്മി, മാധവന് മണിയറ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.ജെ.സജിത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈജമ്മ ബെന്നി, കെ.വി.അജിത്കുമാര്‍, പഞ്ചായത്തംഗം കെ.കൈരളി, ഡിഡിഇ സി.കെ.വാസു, ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ പി.വി.ശശി, കാഞ്ഞങ്ങാട് ഡിഇഒ എം.സുരേഷ് കുമാര്‍, കാസര്‍ഗോഡ് ഡിഇഒ എന്‍. നന്ദികേശന്, എഇഒമാരായ ഉഷാകുമാരി, കെ.വി. രാമകൃഷ്ണന്, കെ.എ.അഹമ്മദ് ഷെരീഫ്, പി.കെ.സുരേശന്, അഗസ്റ്റിന് ബെര്‍ണാഡ്, ജിതേന്ദ്ര, വി.ദിനേശഎന്നിവര് സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി സ്വാഗതവും പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ വിഷ്ണുനമ്പൂതിരി നന്ദിയും പറഞ്ഞു.