വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല​യി​ലു​ണ്ടാ​യ​ത് 3000 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം: മ​ന്ത്രി
Wednesday, November 30, 2022 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് മൂ​വാ​യി​ര​ത്തി​ലേ​റെ കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഒ​രു​പ​ക്ഷേ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കാ​യി ഇ​ത്ര​യും കൂ​ടി​യ തു​ക മു​ട​ക്കു​ന്ന ഏ​ക​ സം​സ്ഥാ​നം കേ​ര​ള​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​റു​വ​ര്‍​ഷം കൊ​ണ്ട് പ​ത്ത​ര​ല​ക്ഷം പു​തി​യ കു​ട്ടി​ക​ളാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ധാ​ര​യി​ലേ​ക്ക് വ​ന്ന​തെ​ന്നും മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഷി​രി​ബാ​ഗി​ലു ഗ​വ.​വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 55 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ര​ണ്ട് ക്ലാ​സ് മു​റി​ക​ളും ടോ​യ്‌​ല​റ്റ് ബ്ലോ​ക്കും സ്റ്റെ​യ​ര്‍ റൂ​മും അ​ട​ങ്ങു​ന്ന പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ച​ട​ങ്ങി​ല്‍ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പാ​ല​കൃ​ഷ്ണ, വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ജ വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജാ​സ്മി​ന്‍ ക​ബീ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല അ​ഹ​മ്മ​ദ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സി.​കെ.​വാ​സു, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ്മോ​ഹ​ന്‍, ഡി​ഇ​ഒ എ​ന്‍.​ന​ന്ദി​കേ​ശ​ന്‍, കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.