മാ​വു​ള്ളാ​ല്‍ തി​രു​നാ​ൾ സ​മാ​പിച്ചു
Monday, November 28, 2022 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ല്‍ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തീ​ര്‍​ഥാ​ട​നാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ വി​ശ്വാ​സി​ക​ള്‍ തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി എ​ത്തി​ച്ചേ​ര്‍​ന്നി​രു​ന്നു. തി​രു​ന്നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ ആർച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പി​ന്‍റെ ആ​ശി​ര്‍​വാ​ദ​വും ഉ​ണ്ടാ​യി​രി​ന്നു. വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം നേ​തൃ​ത്വം ന​ല്‍​കി.