തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Monday, November 28, 2022 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ ജി​ല്ലാ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. തൊ​ഴി​ല്‍ ദി​നം വെ​ട്ടി​ച്ചു​രു​ക്കി​യും കേ​ന്ദ്ര സ​ര്‍​ക്കാ​രും എ​ടു​ത്ത തൊ​ഴി​ലി​ന് കൃ​ത്യ​സ​മ​യ​ത്ത് വേ​ത​നം ന​ല്‍​കാ​തെ​യും വ​ര്‍​ഷം നൂ​റു ദി​ന തൊ​ഴി​ല്‍ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കാ​തെ​യും സി​പി​എം ഭൂ​രി​പ​ക്ഷ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ രാ​ഷ്ട്രീ​യ​പ​ര​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യി നേ​രി​ടു​വാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട​റി വി.​വി.​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കെ.​എം.​ശ്രീ​ധ​ര​ന്‍, ടി.​വി. കു​ഞ്ഞി​രാ​മ​ന്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, വി.​പി.​മ​ഹാ​രാ​ജ്, ല​ത സ​തീ​ഷ്, സ​മീ​റ ഖാ​ദ​ര്‍, സി.​വി.​ര​മേ​ശ​ന്‍, ഉ​ദ​യ​കു​മാ​ര്‍, സ​ത്യ​ന്‍, സി.​ജെ.​ടോ​ണി, സി​ന്ധു ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: പി.​ജി.​ദേ​വ് (പ്ര​സി​ഡ​ന്‍റ്), ല​ത സ​തീ​ഷ്, സ​മീ​റ ഖാ​ദ​ര്‍ (വൈ​സ് പ്ര​സി​ഡന്‍റ്), വി.​വി.​ച​ന്ദ്ര​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) സു​ബൈ​ദ, മി​നി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍) തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍ (ട്ര​ഷ​റ​ര്‍).