കാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് ശി​ല​പാ​കി
Saturday, November 26, 2022 12:46 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര മേ​ഖ​ല​യു​ടെ ഏ​റെ നാ​ള​ത്തെ സ്വ​പ്ന​മാ​യ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം എം.​ രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ൽ കാ​ലി​ക്ക​ട​വ് ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന​ത് ഏ​റെ നാ​ളാ​യി നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു.​ ഇ​തേ​ത്തു​ട​ർ​ന്ന് എം​എ​ൽ​എ ആ​ദ്യ ടേ​മി​ൽ ത​ന്നെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി​യി​ൽ പ​ണം അ​നു​വ​ദി​പ്പി​ച്ചാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.
ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​യി കാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് 3.77 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. 30 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ടു സ്പാ​നു​ക​ളോ​ട് കൂ​ടി​യ​തും 200 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡും ഇ​രു ഭാ​ഗ​ങ്ങ​ളി​ലും ഓ​രോ മീ​റ്റ​ർ വീ​തം ന​ട​പ്പാ​ത​യും ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് പ​ദ്ധ​തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എം. ​സ​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി​ക്കു​ട്ടി പോ​ൾ, സി.​വി.​ അ​ഖി​ല, ടി.​വി.​ രാ​ജീ​വ​ൻ, നി​ര്‍​മാ​ണ ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ.​ ചാ​ക്കോ, രാഷ്‌ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ.​ സു​കു​മാ​ര​ൻ, എ.​സി.​ ജോ​സ്, കെ.​പി.​ സ​ഹ​ദേ​വ​ൻ, ജാ​തി​യി​ൽ അ​സി​നാ​ർ, ഷാ​ജി വെ​ള്ളാം​കു​ന്നേ​ൽ, കെ.​ജെ. വ​ർ​ക്കി എ​ന്നി​വ​ർ പ്രസംഗിച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ.​ പ്ര​ദീ​പ്കു​മാ​ർ സ്വാ​ഗ​ത​വും അ​സി. എ​ൻ​ജി​നി​യ​ർ സി.​ജി.​ ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.