മ​ണ്ഡ​പം സാ​ന്‍ ജു​വാ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍
Friday, November 25, 2022 1:00 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​ണ്ഡ​പം സാ​ന്‍ ജു​വാ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ക​ര്‍​മ​ല മാ​താ​വി​ന്‍റെ​യും കു​രി​ശി​ന്‍റെ വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളും ഫാ. ​വി​ക്ട​ര്‍ മ​റ്റ​പ്പ​ള്ളി​ല്‍ ഒ​സി​ഡി​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​വും ഇ​ന്നു​മു​ത​ല്‍ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​ന്ന് 4.30 ന് ​അ​തി​രു​മാ​വ് പ​ള്ളി വി​കാ​രി ഫാ.​പോ​ള്‍ ത​ട്ടു​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ജ​പ​മാ​ല, വാ​ഴ്‌വ്. 4.55 ന് ​ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ.​ജോ​സ​ഫ് പാ​ലാ​ട്ടി ഒ​സി​ഡി തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൊ​ടി​യേ​റ്റും.
അ​ഞ്ചി​ന് മ​ല​ബാ​ര്‍ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ.​ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ക്കാ​ര​ന്‍ ഒ​സി​ഡി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. തു​ട​ര്‍​ന്ന് ലു​ത്തി​നി​യ, പ്ര​ദ​ക്ഷി​ണം, ഉ​ത്ത​രീ​യ വി​ത​ര​ണം, നേ​ര്‍​ച്ച. നാ​ളെ 4.30 ന് ​ജ​പ​മാ​ല, വാ​ഴ്വ്. അ​ഞ്ചി​ന് ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന സ​ദേ​ശം, തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ വി​രു​ന്ന്. 27 ന് ​സു​വ​ര്‍​ണ ജൂ​ബി​ലി ദി​ന​ത്തി​ല്‍ 4.30 ന് ​അ​ഭി​ഷേ​കാ​രാ​ധ​ന. കാ​ര്‍​മി​ക​ന്‍ ബ്ര​ദ​ര്‍ ഷി​ജു കാ​ര്‍​മ്മ​ല്‍ മ​ണ്ഡ​പം.
അ​ഞ്ചി​ന് ജൂ​ബി​ലി​യേ​റി​യ​ന്‍ ഫാ. ​വി​ക്ട​ര്‍ മ​റ്റ​പ്പ​ള്ളി​ല്‍ ഒ​സി​ഡി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ ബ​ലി. തു​ട​ര്‍​ന്ന് സു​വ​ര്‍​ണ ജൂ​ബി​ലി സ​ന്ദേ​ശം - മൂ​വാ​റ്റു​പു​ഴ ലി​സ്യൂ സെ​ന്‍റ​ര്‍ ബ​ര്‍​സാ​ര്‍ ഫാ.​ജോ​സ​ഫ് മേ​ച്ചേ​രി ത​കി​ടി​യി​ല്‍. തു​ട​ര്‍​ന്ന് ഫാ. ​വി​ക്ട​ര്‍ മ​റ്റ​പ്പ​ള്ളി​ലി​നു​ള്ള അ​നു​മോ​ദ​ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.