ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി
Wednesday, November 23, 2022 12:41 AM IST
ചാ​യ്യോം: 28 മു​ത​ല്‍ ഡി​സം​ബ​ര്‍ ര​ണ്ട് വ​രെ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ൽ‌ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ കാ​ല്‍​നാ​ട്ട​ല്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷൈ​ജ​മ്മ ബെ​ന്നി, വാ​ര്‍​ഡ് മെ​ംബർ പി.​ധ​ന്യ, പ്രി​ന്‍​സി​പ്പ​ല്‍ പി.​ര​വീ​ന്ദ്ര​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ.​അ​ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി.​ഭ​ര​ത​ന്‍, സ്റ്റേ​ജ് പ​ന്ത​ല്‍ സ​ബ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി.​ബാ​ബു, ക​ണ്‍​വീ​ന​ര്‍ കെ.​അ​നി​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

വേ​ദി​ക​ള്‍​ക്ക് ന​ദി​ക​ളു​ടെ പേ​ര്

നീ​ലേ​ശ്വ​രം: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ വേ​ദി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്തെ വി​വി​ധ ന​ദി​ക​ളു​ടെ പേ​ര് ന​ല്‍​കും. പ്ര​ധാ​ന വേ​ദി​യാ​യ ചാ​യ്യോ​ത്ത് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ന​ദി​യാ​യ തേ​ജ​സ്വി​നി​യു​ടെ പേ​രാ​ണ്.

മ​റ്റു വേ​ദി​ക​ളും പേ​രും ഇ​പ്ര​കാ​ര​മാ​ണ്. വേ​ദി ര​ണ്ട് ക​ലാ​വേ​ദി - പ​യ​സ്വി​നി, മൂ​ന്ന് ക​ലാ​വേ​ദി റോ​ഡ് - നി​ള, നാ​ല് സാ​മി ഗ്രൗ​ണ്ട് കി​ഴ​ക്കു​ഭാ​ഗം - ക​ബ​നി, അ​ഞ്ച് സാ​മി ഗ്രൗ​ണ്ട് ബ​സ് സ്‌​റ്റോ​പ്പി​ന് പി​റ​കു​വ​ശം - പെ​രി​യാ​ര്‍, ആ​റ് പെ​രി​ങ്ങാ​ര അ​മ്പ​ലം ഗ്രൗ​ണ്ട് - പ​മ്പ, ഏ​ഴ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗം - ഭ​വാ​നി, എ​ട്ട് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം ഹ​ക്കീ​മി​ന്റെ പ​റ​മ്പ് - നെ​യ്യാ​ര്‍, ഒ​മ്പ​ത് പെ​രി​ങ്ങാ​ര സ്റ്റേ​ജ് - ചാ​ലി​യാ​ര്‍, 10 മ​ദ്ര​സ ഹാ​ള്‍ - മ​ണി​മ​ല​യാ​ര്‍, 11 തം​ബു​രു ഓ​ഡി​റ്റോ​റി​യം - പാ​മ്പാ​ര്‍, 12 ഇ​ന്‍​സ്പ​യ​ര്‍ ഹാ​ള്‍ - ചൈ​ത്ര​വാ​ഹി​നി.