മെ​ട്രോ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​ം ഇന്ന്
Thursday, October 6, 2022 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ സ്മ​ര​ണാ​ര്‍​ഥം ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ്ര​ഥ​മ മെ​ട്രോ സ്മാ​ര​ക പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​വും അ​നു​സ്മ​ര​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും. പ്ര​ഫ.​കെ.​പി ജ​യ​രാ​ജ​ന്‍ ( വി​ദ്യാ​ഭ്യാ​സം), അ​ഷ്റ​ഫ് താ​മ​ര​ശേ​രി (ജീ​വ​കാ​രു​ണ്യം), അ​ബ്ദു​ൾ മു​നീ​ര്‍ കു​മ്പ​ള (വ്യ​വ​സാ​യം) എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ സി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, പി.​എ​സ്.​ഇ​ബ്രാ​ഹിം, അ​ബ്ദു​റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി, കെ.​ബി.​എം.​ഷെ​രീ​ഫ്, പി.​പി അ​ബ്ദു​റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ​ലി ചി​ത്താ​രി, ബ​ഷീ​ര്‍ ചി​ത്താ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.