കാസർഗോഡ്: മഹാത്മാജിയുടെ ജീവനെടുത്തുവർ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പോലും തിരുത്തിയെഴുതി ഓർമ്മകൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഇന്ത്യയെ വീണ്ടെടുക്കുക എന്നത് പൗരന്റെ ഒന്നാമത്തെ കടമയാവുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. മഹാത്മ ഗാന്ധിയുടെ 153ആം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.കുഞ്ഞികണ്ണൻ, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ, പി.എ.അഷറഫലി, കെ.വി.ഗംഗാധരൻ, കെ.കെ.നാരായണൻ, വിനോദ്കുമാർ പള്ളയിൽവീട്, പി.ജി.ദേവ്, കരുൺ താപ്പ, സി.വി.ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, വി.ആർ. വിദ്യാസാഗർ, സുന്ദര ആരിക്കാടി, ടോമി പ്ലാച്ചേരി, മാമുനി വിജയൻ, ഹരീഷ് പി.നായർ, സെബാസ്റ്റ്യൻ പതാലിൽ, രാജു കട്ടക്കയം, ആർ.ഗംഗാധരൻ, രാധാകൃഷ്ണൻ, ബലരാമൻ നമ്പ്യാർ, തോമസ് മാത്യു, കെ.ലക്ഷ്മണപ്രഭു, മധുസൂദനൻ ബാലൂർ, മുനീർ ബാങ്കോട്, എ.വാസുദേവൻ, രാജേഷ് പള്ളിക്കര, സിജോ അമ്പാട്ട്, അർജുനൻ തായ്ലങ്ങാടി, ജമീല അഹമ്മദ്, ഉമേഷ് അണങ്കൂർ, ബി.എ.ഇസ്മായിൽ, ഇ.അമ്പിളി എന്നിവർ പ്രസംഗിച്ചു.
കൊന്നക്കാട്: ബളാൽ മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈക്കയത്ത് നടത്തിയ ഗാന്ധി ജയന്തി ദിനാചരണത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സി.ജെ.മാത്യു പതാക ഉയർത്തി. വാർഡ് പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം പി.സി.രഘുനാഥൻ, വിൻസെന്റ് കുന്നോല, മോളി ഒറ്റപപ്ലക്കൽ, പ്രഭ, ഷാജി, ഹെലോസ്, ജോസ്കുട്ടി ബാബു, തങ്കമണി അടുക്കത്തിൽ എന്നിവർ പ്രസംഗിച്ചു.
മാലോം: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദർഘാസ് അമല ഇൻഫാം ഗ്രൂപ്പ് ദർഘാസ്-കക്കുഴിമുക്ക് റോഡ് ശുചീകരിച്ചു. വാർഡ് മെംബർ അലക്സ് നെടിയകാലായിൽ ഉദ്ഘാടനം ചെയ്തു. ജിമ്മി കൈതൊലി, സജു തെക്കേൽ, വിൽസൺ വട്ടപ്പള്ളി, ലിറ്റോ കള്ളിക്കട്ട്, മനു മുറിയിൽ, അരുൺ രത്തപ്പള്ളി, ഷാജൻ രത്തപ്പള്ളി, ടോമി രത്തപ്പള്ളി, ബെന്നി കള്ളുംകാട്ട്, ജിന്നി കള്ളുംകാട്ട്, സിബി കള്ളുംകാട്ട്, ഷാജി കളപ്പുര, സുബിത് പൊട്ടനാനിൽ, ജോബിൽ കൈതൊലിൽ എന്നിവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട്: ഗാന്ധി പീസ് പാർക്കിൽ നടന്ന ഗാന്ധി സ്മൃതി സംഗമം എൻസിപി ജില്ല പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. സി.വി.ദാമോദരൻ, സി.ബാലൻ, ബെന്നി നാഗമറ്റം, വസന്തകുമാർ കാട്ടുകുളങ്ങര, നാരായണൻ, എൻ.വി.ചന്ദ്രൻ, ഇ.ടി.മത്തായി, ഉബൈദുള്ള കടവത്ത്, രാജു കൊയ്യൻ, ദാമോദരൻ ബെളളികെ, സീനത്ത് സതീശൻ, ഉദിനൂർ സുകുമാരൻ, ജോസഫ് വടകര, സതീശൻ പുതുച്ചേരി എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: ഗാന്ധി ജയന്തി ദിനത്തിൽ ജില്ലാ ബധിര അസോസിയേഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിസരവും കെട്ടിടവും ശുചീകരിച്ചു. ജില്ലാ പ്രസിഡന്റ് സി.എച്ച്.സക്കീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഷാദ് അധ്യക്ഷത വഹിച്ചു. കെ.ടി.ജോഷിമോൻ, മുഹമ്മദ് ആമീൻ, പി.ജിതേഷ്, രൂപേഷ്, എം.മിദ്ലാജ് എന്നിവർ പ്രസംഗിച്ചു.
കാസർഗോഡ്: ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്തരൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്കാരമൊരുക്കി വിദ്യാര്‍ഥികള്‍. ചെമ്മനാട് ഈസ്റ്റ് ജിഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനല് വഴികള്‍ കൊറിയോഗ്രാഫിക് നാടകം അവതരിപ്പിച്ചത്. ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു വായിച്ചറിവ് മാത്രം ഉള്ള കുട്ടികള്‍ക്ക് ഈ ദൃശ്യാവിഷ്കാരം പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രന് എന്നിവരേയും ഗാന്ധിയായി വേഷമിട്ട പൂര്‍വ വിദ്യാര്‍ഥി രവി നഞ്ചിലിനെയും അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൺ എസ്.എന്‍.സരിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, വാർഡ് മെംബർ ചന്ദ്രശേഖരന് കുളങ്ങര, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എ.ബദറുല്‍ മുനീര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ഡിഇഒ എന്‍.നന്ദികേശന്, എഇഒ അഗസ്റ്റിന് ബര്‍ണാഡ്, മുന്‍ മുഖ്യാധ്യാപകന്‍ കുഞ്ഞിക്കണ്ണന്, പ്രകാശന്, പി.മോഹനന്, ബാബു മണിയങ്ങാനം, മോഹനന് നമ്പ്യാര്‍,പിടിഎ പ്രസിഡന്റ് അസ്ലം മച്ചിനടുക്കം, മുഖ്യാധ്യാപകന്‍ സി.കെ.വേണു എന്നിവര്‍ പ്രസംഗിച്ചു.