തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
Saturday, October 1, 2022 12:43 AM IST
ഭീ​മ​ന​ടി: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ​യും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നെ​തി​രെ​യും വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ഭീ​മ​ന​ടി​യി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.
മാ​ർ​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കെ.​കെ.​ത​ങ്ക​ച്ച​ൻ, മോ​ളി​ക്കു​ട്ടി പോ​ൾ, അം​ഗ​ങ്ങ​ളാ​യ ടി.​വി.​രാ​ജീ​വ​ൻ, എ​ൻ.​വി.​പ്ര​മോ​ദ്, ഇ.​ടി. ജോ​സ്, ടി.​ജെ. ജ​യിം​സ്, എ​ൻ. ഷ​രീ​ഫ്, എം.​വി. ലി​ജി​ന, ശാ​ന്തി കൃ​പ, ബി​ന്ദു മു​ര​ളീ​ധ​ര​ൻ, ഓ​മ​ന കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.