ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം! വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ
Thursday, September 29, 2022 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​മു​ക്ത കേ​ര​ളം കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റി​ല്‍ കൈ​കോ​ര്‍​ക്കാം ല​ഹ​രി​ക്കെ​തി​രേ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. മൂ​ന്നി​ന് രാ​വി​ലെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്.​ദി​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

യു​പി വി​ഭാ​ഗം ജ​ല​ച്ഛാ​യം, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പോ​സ്റ്റ​ര്‍ ര​ച​ന, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കാ​ര്‍​ട്ടൂ​ണ്‍ ര​ച​ന എ​ന്നീ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ളെ​യ്ക്ക​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994255145. പ്രീ ​പ്രൈ​മ​റി ഒ​ന്നാം ത​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ശ്ച​ന്ന വേ​ഷ​മ​ത്സ​രം മ​ത്സ​രം ന​ട​ത്തും. ഗാ​ന്ധി​ജി​യു​ടെ വേ​ഷ വി​ധാ​ന​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ കു​ട്ടി​യു​ടെ പേ​ര്, സ്‌​കൂ​ള്‍, ക്ലാ​സ്, ര​ക്ഷി​താ​വി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന​കം അ​യ​ക്ക​ണം. വി​ജ​യി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​വും സ​ര്‍​ട്ടി​ഫി​ക്കേ​റ്റും ന​ല്‍​കും.