ട്രൈബൽ മെഡിക്കൽ ക്യമ്പ്
1225886
Thursday, September 29, 2022 12:45 AM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത്, നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അടുക്കളംപാടിയിൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെംബർ സി.പി.സുരേശൻ ഉദ്ഘാടനം ചെയ്തു.
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആശ വർക്കർമാരും ആരോഗ്യ വിഭാഗം ഫീൽഡ്സ്റ്റാഫും വീടുകളിൽ സന്ദർശനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ വിതരണം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നളിനാക്ഷൻ ബോധവത്കരണ ക്ലാസ് നടത്തി.
മെഡിക്കൽ ഓഫീസർ ഷമീർ, ഡോ.അശ്വന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സോന ജോൺ, ഷൈനി തോമസ്, എം.യു. മേരി, ആശ വർക്കർ പ്രമീള, ദിവ്യ, വൽസമ്മ, സാലി, ലീല, ഊരുമൂപ്പൻ മാധവൻ, ആനിമേറ്റർ ലത, എസ്ടി പ്രമോട്ടർ നിഷ എന്നിവർ പങ്കെടുത്തു.