വെള്ളരിക്കുണ്ട്: റേഷന്‍ വ്യാപാരികളുടെ ഓഗസ്റ്റ് മാസത്തെ വേതനവും ഉത്സവ ബത്തയും ഉടന്‍ നല്‍കുക, വേതന പാക്കേജ് പുതുക്കി നിശ്ചയിക്കുക, കോവിഡ് കാലത്ത് നല്‍കാനുള്ള പത്ത് മാസത്തെ കിറ്റ് കമ്മീഷന് ഉടന്‍ വിതരണം ചെയ്യുക, വര്‍ഷങ്ങളായി താത്കാലിക ലൈസന്‍സിയായി പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ വ്യാപാരികള്‍ക്ക് സ്ഥിര ലൈസന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീട്ടെയ്ൽ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.നടരാജന് ഉദ്ഘാടനം ചെയ്തു. സജീവ് പാത്തിക്കര അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി ഇ.എന്‍.ഹരിദാസ്, ശശിധരന് പെരിയങ്ങാനം, പ്രമോദ് മങ്കയം, മനോജ് നര്‍ക്കിലക്കാട്, ശശിധരന് തട്ടുമ്മല്‍, ഷിജു പാലാവയല് എന്നിവര്‍ പ്രസംഗിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് സുരേശന് മേലാങ്കോട് ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് കെ.ശശിധരന് അധ്യക്ഷത വഹിച്ചു.
കെ.രാജേന്ദ്രന്, വി.ശബരീശന്, ബാലകൃഷ്ണന് കുശാല്‍ നഗര്‍, ചന്ദ്രന് അച്ചാംതുരുത്തി, സതീശന് ചാലിങ്കാല്‍, സുരേശന് അമ്പലത്തറ, മണികണ്ഠന് കാഞ്ഞങ്ങാട് സൗത്ത്, അനില്‍ പള്ളിക്കണ്ടം, സുധീഷ് മഡിയന്‍ എന്നിവര്‍ പ്രസംഗിച്ചു.