അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Monday, September 26, 2022 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് മ​ണ്ണൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഇ-​രേ​ഖ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി. ചി​റ്റാ​രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​വെ​ള്ള​രി​ക്കു​ണ്ട് സ്റ്റേ​ഷ​ൻ ക​മ്മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്ഐ എം. ​റെ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​ട്ട. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി​റി​യ​ക് ആ​ന്‍റ​ണി ക്ലാ​സെ​ടു​ത്തു. വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജി​ത് സി.​ഫി​ലി​പ്പ് പ്ര​സം​ഗി​ച്ചു. സ്റ്റേ​ഷ​ൻ റൈ​റ്റ​ർ മ​ധു സ്വാ​ഗ​ത​വും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ഷി​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.