കി​ട​പ്പു​രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ മ​ത്സ്യ​വി​ൽ​പ്പ​ന​യു​മാ​യി പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി
Monday, September 26, 2022 1:05 AM IST
ന​ർ​ക്കി​ല​ക്കാ​ട്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ക സ​മാ​ഹ​രി​ക്കാ​ൻ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​ർ​ക്കി​ല​ക്കാ​ട് പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ജ​ന​കീ​യ മ​ത്സ്യ​വി​ൽ​പ്പ​ന സം​ഘ​ടി​പ്പി​ച്ചു.
ന​ർ​ക്കി​ല​ക്കാ​ട്, ഭീ​മ​ന​ടി , എ​ളേ​രി ടൗ​ണു​ക​ളി​ലാ​ണ് ജ​ന​കീ​യ മ​ത്സ്യ​വി​ൽ​പ​ന സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ചു​രു​ങ്ങി​യ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ വി​വി​ധ കി​ട​പ്പു രോ​ഗി​ക​ൾ​ക്കും, അ​സു​ഖ​ബാ​ധി​ത​ർ​ക്കും താ​ങ്ങും ത​ണ​ലു​മാ​യി മാ​റു​വാ​ൻ പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.
രോ​ഗി ബ​ന്ധു സം​ഗ​മ​ങ്ങ​ൾ, കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് സ്വ​ന്തം നി​ല​യി​ൽ തു​ക ന​ൽ​കി വ​രു​ന്ന​ത്. അ​തോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബി​രി​യാ​ണി ഫെ​സ്റ്റ് മു​ത​ലാ​യ​വും ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ ജ​ന​കീ​യ മ​ത്സ്യ​വി​ൽ​പ​ന ന​ടൊ​ന്നാ​യി ഏ​റ്റെ​ടു​ത്ത് വി​ജ​യ​മാ​ക്കി മാ​റ്റി.