60 വാ​ര്‍​ഡു​ക​ളി​ല്‍ വെ​ല്‍ സെ​ന്‍​സ​സ് പൂ​ര്‍​ത്തീ​ക​രി​ച്ചു
Monday, September 26, 2022 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ഭൂ​ജ​ല​വ​കു​പ്പ് ന​ട​ത്തു​ന്ന വെ​ല്‍ സെ​ന്‍​സ​സ് ജി​ല്ല​യി​ല്‍ 60 വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ഭൂ​ജ​ല സ​മ്പ​ത്തി​ന്‍റെ സ​മ​ഗ്ര​വി​വ​രം ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. നാ​ഷ​ണ​ല്‍ ഹൈ​ഡ്രോ​ള​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്നാ​ണ് ഭൂ​ജ​ല​വ​കു​പ്പ് സെ​ന്‍​സ​സ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, മ​ഞ്ചേ​ശ്വ​രം, കാ​റ​ഡു​ക്ക, നീ​ലേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
60 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​യി 81,830 ത്തോ​ളം സ​ര്‍​വേ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്-14789, കാ​റ​ഡു​ക്ക-11894, മ​ഞ്ചേ​ശ്വ​രം-16607, കാ​സ​ര്‍​ഗോ​ഡ്- 20181, നീ​ലേ​ശ്വ​രം-18359 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. ഫീ​ല്‍​ഡു​ത​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ജ​ല​സ്രോ​ത​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി നീ​ര​റി​വ് എ​ന്ന മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു. കു​ള​ങ്ങ​ള്‍, നീ​രു​റ​വ​ക​ള്‍, കി​ണ​റു​ക​ള്‍, കു​ഴ​ല്‍ കി​ണ​റു​ക​ള്‍ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ 'നീ​ര​റി​വ്' വ​ഴി ശേ​ഖ​രി​ക്കും.
വ​രും കാ​ല​ങ്ങ​ളി​ല്‍ ഭൂ​ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം മ​ന​സി​ലാ​ക്കാ​നും ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് തി​ട്ട​പ്പെ​ടു​ത്താ​നും, ഭൂ​ജ​ല​ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ല്‍, ഭൂ​ജ​ല ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പ​ദ്ധ​തി സ​ഹാ​യി​ക്കും. വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ള്‍ എ​ന്നി​വ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തി മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ന്‍ ക​ഴി​യും വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ജ​ല​വി​നി​യോ​ഗം എ​ങ്ങ​നെ വേ​ണ​മെ​ന്ന് നി​ശ്ച​യി​ക്കാ​നും ക​ഴി​യും.
പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ല്‍ 11 സൂ​പ്പ​ര്‍ വൈ​സ​ര്‍​മാ​രും 125 എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രും സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മൂ​ന്നു മാ​സ​ത്തി​ന​കം സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.