ല​ഹ​രി​വി​മു​ക്ത കേ​ര​ള​ത്തി​നാ​യി കൈ​കോ​ര്‍​ക്കും
Monday, September 26, 2022 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ല​ഹ​രി​വി​മു​ക്ത കേ​ര​ള​ത്തി​നാ​യി ഗാ​ന്ധി​ജ​യ​ന്തി​യി​ല്‍ വി​ദ്യാ​ര്‍​ഥി പ​രി​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. ല​ഹ​രി​ക്കെ​തി​രേ ഒ​ന്നി​ച്ച് അ​ണി​ചേ​രു​ന്ന​തി​ന് ന​ട​ക്കു​ന്ന സു​ദീ​ര്‍​ഘ​മാ​യ ക​ര്‍​മ​പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൊ​തു സ​മൂ​ഹ​മാ​കെ​യും കൈ​കോ​ര്‍​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും അ​ര്‍​ധ​ദി​ന പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​വും ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍, ബി​പി​സി​മാ​ര്‍, ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍​മാ​ര്‍, സി​ആ​ര്‍​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, ഡ​യ​റ്റ് ല​ക്ച​റ​ര്‍​മാ​ര്‍, സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം പ​ട​ന്ന​ക്കാ​ട് എ​സ്എ​ന്‍ ടി​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​ര​ഘു​റാം​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ എ.​പ്ര​സ​ന്ന, അ​ശോ​ക​ന്‍ കു​ണ്ടം​കു​ഴി, ടി.​കാ​സിം, ബാ​ല​ച​ന്ദ്ര​ന്‍ എ​ര​വി​ല്‍, കെ.​വി.​സു​രേ​ഷ്, പി.​വി​ജ​യ​കു​മാ​ര്‍, വി.​വി.​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സെ​ടു​ത്തു.