ക​ടി​ഞ്ഞി​മൂ​ല-​കോ​ട്ട​പ്പു​റം റോ​ഡ്പാ​ലം ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, September 26, 2022 1:05 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ ക​ടി​ഞ്ഞി​മൂ​ല-​മാ​ട്ടു​മ്മ​ല്‍-​കോ​ട്ട​പ്പു​റം റോ​ഡ്പാ​ല​ത്തി​ന്‍റെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.13.92 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് പാ​ല​ത്തി​ന് വേ​ണ്ടി പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ബാ​ര്‍​ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ണം അ​നു​വ​ദി​ച്ച പ​ദ്ധ​തി​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ത​ന്നെ ല​ഭി​ച്ചി​രു​ന്നു.

ക​ടി​ഞ്ഞി​മൂ​ല-​മാ​ട്ടു​മ്മ​ല്‍-​കോ​ട്ട​പ്പു​റം റോ​ഡ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടു കൂ​ടി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടു വാ​ര്‍​ഡു​ക​ളി​ലാ​യി അ​ധി​വ​സി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ളു​ക​ള്‍​ക്ക് നീ​ലേ​ശ്വ​രം ന​ഗ​ര​വു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​വാ​നും കോ​ട്ട​പ്പു​റം- അ​ച്ചാം​തു​രു​ത്തി പാ​ലം വ​ഴി പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​വാ​നും സാ​ധി​ക്കും. എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​മു​ഹ​മ്മ​ദ്റാ​ഫി ചെ​യ​ര്‍​മാ​നും മാ​ട്ടു​മ്മ​ല്‍ കൃ​ഷ്ണ​ന്‍ ക​ണ്‍​വീ​ന​റു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ലം നി​ര്‍​മാ​ണ​സ​ഹാ​യ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ സ​മീ​പ​ന റോ​ഡി​ന്‍റെ ക​ണ്‍​സെ​ന്‍റ് സ്ഥ​ല ഉ​ട​മ​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തോ​ടു കൂ​ടി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.