അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ലോം​ഗ് മാ​ര്‍​ച്ച്
Sunday, September 25, 2022 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ (ടി​ഡി​എ​ഫ്) നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ഡി​പ്പോ​യി​ലേ​ക്ക് ലോം​ഗ് മാ​ര്‍​ച്ച് ന​ട​ത്തി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ 12 മ​ണി​ക്കു​ര്‍ സിം​ഗി​ള്‍ ഡ്യൂ​ട്ടി പി​ന്‍​വ​ലി​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണ ശ്ര​മ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ക, മെ​ക്കാ​നി​ക്ക​ല്‍ - മി​നി​സ്റ്റീ​രി​യ​ല്‍ ഡ്യു​ട്ടി പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്കു​ക, ശ​മ്പ​ളം കൃ​ത്യ​മാ​യി വി​ത​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​എ​സ്ടി​ഡ​ബ്ല്യു​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു ജോ​ണ്‍, സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ.​ഷം​സു​ദ്ദീ​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഖാ​ലി​ദ്, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, പി.​ശ്രീ​നി​വാ​സ്, വി.​രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, കെ.​എം.​ശ്രീ​ധ​ര​ന്‍, ജ​ല അ​ഥോ​റി​റ്റി ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ര്‍ അ​ര​മ​ന, കെ.​വി.​വേ​ണു​ഗോ​പാ​ല്‍, വി.​പി.​സു​ധീ​ര്‍, പി.​ടി.​ര​ഞ്ജി​ത്ത്, വി. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, ജ​ലീ​ല്‍ മ​ല്ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.