സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പ് ത​യാ​റാ​യി
Thursday, September 22, 2022 11:58 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന​ക​ളു​ടെ അ​ജൈ​വ പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണ പ്ര​ക്രി​യ​യ്ക്ക് വേ​ഗ​ത കൂ​ട്ടാ​ന്‍ സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പ് ത​യാ​റാ​യി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ള്‍ എ​ത്ര​യെ​ന്നും, അ​വ​യു​ടെ സം​സ്‌​ക​ര​ണം എ​ങ്ങ​നെ​യെ​ന്നും ആ​പ്പി​ലൂ​ടെ മ​ന​സി​ലാ​ക്കാം. വീ​ടു​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ച ക്യൂ​ആ​ര്‍ കോ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഓ​രോ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന ഹ​രി​ത ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ള്‍ അ​ത​ത് വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ച്ച ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. കെ​ല്‍​ട്രോ​ണാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ വെ​ബ് ബേ​യ്സ​ഡ് പ്രോ​ഗ്രാം ത​യാ​റാ​ക്കി​യ​ത്. ഓ​രോ സ്ഥ​ല​ത്തു നി​ന്നും ശേ​ഖ​രി​ച്ച പാ​ഴ് വ​സ്തു​ക്ക​ളു​ടെ അ​ള​വും അ​വ സം​സ്‌​ക​രി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളും ആ​പ്പി​ലൂ​ടെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ​ഴി പാ​ഴ് വ​സ്തു ശേ​ഖ​ര​ണ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​റി​യാ​ന്‍ ക​ഴി​യും. ഒ​ക്ടോ​ബ​ര്‍ 30 നോ​ട് കൂ​ടി ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത അ​റി​യി​ച്ചു.