കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല ബൈ​ബി​ൾ ക​ലോ​ത്സ​വം
Thursday, September 22, 2022 1:14 AM IST
നീ​ലേ​ശ്വ​രം: ആ​ത്മാ​ർ​ത്ഥ​ത​യും വി​ശ്വാ​സ​വും മു​റു​കെ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം വി​ജ​യ​പീ​ഠ​ത്തിലെ​ത്താ​നാ​വു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യും സി​നി​മാ​ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​ബി തോ​മ​സ്. ക​ണ്ണൂ​ർ രൂ​പ​ത​ക്ക് കീ​ഴി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം നീ​ലേ​ശ്വ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​പ്രാ​യ​ത്തി​ൽ നാം ​ആ​ഗ്ര​ഹി​ച്ച​തും പ്ര​തീ​ക്ഷ വ​ച്ച​തു​മാ​യ കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ അ​ൽ​പം ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ത​യാ​റാ​യാ​ൽ എ​ത്ര വ​ലി​യ കാ​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും സി​ബി തോ​മ​സ് പ​റ​ഞ്ഞു. വെ​ള്ളി​ത്തി​ര​യി​ലെ ത​ന്‍റെ രം​ഗ​പ്ര​വേ​ശ​നം അ​ത്ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ഞാ​ൻ വി​ശ്വ​സി​ച്ച് പ്രാ​ർ​ത്ഥി​ച്ചു അ​തു​ൾ​പ്പെ​ടെ പ​ല​തും ത​നി​ക്ക് ചെ​യ്യാ​നാ​യ​ത് ഞാ​ൻ ഇ​പ്പോ​ൾ ഓ​ർ​ക്കു​ക​യാ​ണ് ഈ ​ക​ലോ​ൽ​സ​വ വേ​ദി​യി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഫെ​റോ​നാ വി​കാ​രി ഫാ. ​റോ​യ് നെ​ടു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഫെ​റോ​നാ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ നെ​ടും​പ​റ​മ്പി​ൽ, ഫാ. ​ആ​ർ​സി​ൽ പീ​റ്റ​ർ, ഫാ. ​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി സാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.