ജി​ല്ല​യി​ല്‍ പ്രി​ന്‍​സി​പ്പ​ലി​ല്ലാ​തെ 44 സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍
Thursday, September 22, 2022 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന്‍റെ പ​കു​തി​യാ​കു​മ്പോ​ളും ജി​ല്ല​യി​ലെ 65 സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ 44 എ​ണ്ണ​ത്തി​നും സ്ഥി​രം പ്രി​ന്‍​സി​പ്പ​ലി​ല്ല. ജൂ​ണി​ല്‍ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ച്ച​പ്പോ​ള്‍ 22 എ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് പ്രി​ന്‍​സി​പ്പ​ലി​ല്ലാ​തി​രു​ന്ന​ത്. ഈ ​മാ​സം ആ​ദ്യ​വാ​രം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ നി​ര​വ​ധി പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യ​ത്.
ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ള്‍ സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ര്‍​ക്ക് പ​ര​മാ​വ​ധി മൂ​ന്നു​മാ​സം വ​രെ പ്ര​ത്യേ​ക അ​ല​വ​ന്‍​സോ​ടു​കൂ​ടി ചു​മ​ത​ല ന​ല്‍​കാ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ ദൈ​നം​ദി​ന ജോ​ലി​ക്കൊ​പ്പം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​രി​ച്ച ചു​മ​ത​ല​ക​ള്‍ കൂ​ടി നി​ര്‍​വ​ഹി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക ക്ലാ​സു​ക​ളെ​യാ​വും. ഇ​വ​ര്‍​ക്ക് പ​ക​രം താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നും ക​ഴി​യി​ല്ല.നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രി​ല്‍​നി​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക ജൂ​ലൈ അ​വ​സാ​ന​വാ​രം ത​ന്നെ വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് ഇ​നി പു​തി​യ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ നി​യ​മ​നം ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ത് അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​വ​ര്‍ അ​ധി​കം നി​ല്ക്കാ​തെ അ​വ​ധി​യെ​ടു​ത്ത് പോ​കു​മെ​ന്ന ആ​ശ​ങ്ക​യും മ​ല​യോ​ര​ത്തെ മി​ക്ക സ്‌​കൂ​ളു​ക​ളി​ലു​മു​ണ്ട്.
പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.
എ​മി​റേ​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി സ​ബ് ക​ല​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി.​പ്ര​സീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​സി.​എം.​അ​സീം പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത മു​ഖ്യാ​തി​ഥി​യാ​യി. ക​രി​യ​ര്‍ സെ​ല്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പു​ഷ്പ​ല​ത സ്വാ​ഗ​ത​വും ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​ര​ഘു​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സി.​മ​നോ​ജ് കു​മാ​ര്‍, മെ​യ്‌​സ​ണ്‍ ക​ള​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
എം.​എ​ന്‍.​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ലെ 86 ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ഏ​ക​ദി​ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.