ആ​ധാ​രംഎ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ വ​നി​ത​ാസ​മ്മേ​ള​നം നടത്തി
Thursday, September 22, 2022 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫ​യ​ലിം​ഗ് ഷീ​റ്റ് നി​ല​നി​ർ​ത്തി സൈ​ക്ര​ബു​ക​ളെ സം​ര​ക്ഷി​ച്ച് ജോ​ലി സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്നും ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​നി​ത​ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ​കോ​ട്ട ഫോ​ർ​ട്ട് വി​ഹാ​ർ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബേ​ബി ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മി​സോ​റാം എ​ൻ​ഐ​ടി​യി​ൽ നി​ന്ന്ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ കെ.​മേ​ഘ,ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ബി​കോം പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം റാ​ങ്ക് നേ​ടി​യ ന​വ്യ ദി​വാ​ക​ര​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​ബേ​ബി​ല​ത(​ചെ​യ​ർ​പേ​ഴ്സ​ൺ), വി.​ല​ക്ഷ്മി​ക്കു​ട്ടി(​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), എ.​വി.​സീ​മ(​ക​ൺ​വീ​ന​ർ), ജോ​ളി മാ​ത്യു( ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ).