നി​വേ​ദ​നം ന​ൽ​കി
Thursday, September 22, 2022 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് പി​എ​സ് സി ​സ്ഥി​രം പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​രി​ക്കു​ണ്ട് വി​ക​സ​ന​സ​മി​തി നി​വേ​ദ​നം ന​ൽ​കി. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ പി​എ​സ്‌​സി​യു​ടെ സ്ഥി​രം പ​രീ​ക്ഷ കേ​ന്ദ്രം ഇ​ല്ലാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ തീ​ര​പ്ര​ദേ​ശ മേ​ഖ​ല​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന വി​വി​ധ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ 80 ഉം 100 ​ഉം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ്. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ലെ സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ൾ പി​എ​സ് സി ​സ്ഥി​രം പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​മു​ള്ള സ്ഥാ​പ​ന​മാ​ണ് മാ​ത്ര​മ​ല്ല വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​ര​പ്പ​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ഹി​ന്നൂ​ർ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഓ​ഫീ​സ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.