അ​ൽ​ഷി​മേ​ഴ്സ് ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, September 21, 2022 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക അ​ൽ​ഷി​മേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​വി.​രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​റി​ജി​ത് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​പ്ര​കാ​ശ​ൻ, ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മേ​രി​ക്കു​ട്ടി, ജി​ല്ലാ എം​സി എ​ച്ച് ഓ​ഫീ​സ​ർ എ​ൻ.​ജി.​ത​ങ്ക​മ​ണി, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ്‌ മീ​ഡി​യ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ, സ്കൂ​ൾ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ർ സേ​തു പു​ഷ്പ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മി​ഡ്‌ ലെ​വ​ൽ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ൽ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്യാ​ടി​സ്റ്റ് ഡോ.​സ​ണ്ണി മാ​ത്യു, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ റി​ൻ​സ് മാ​ണി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.