റോഡിൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Wednesday, August 10, 2022 1:21 AM IST
ആ​ല​ക്കോ​ട്: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ന​ടു​വി​ൽ - ചെ​മ്പ​ൻ​തൊ​ട്ടി - ശ്രീ​ക​ണ്ഠ​പു​രം റോ​ഡി​ൽ മു​സ്‌ലിം ​യൂ​ത്ത് ലീ​ഗ് ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. റോ​ഡു​ക​ൾ കു​രു​തി​ക്ക​ള​മാ​കു​മ്പോ​ഴും ന​ന്നാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​ര​മാ​ണ് ന​ടു​വി​ലി​ലും സ​മ​രം ന​ട​ത്തി​യ​ത്. യാ​മ്പു കെ​എം​സി​സി സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ന​ടു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് വി​ള​ക്ക​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പി.​ഹ​നീ​ഫ, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​അ​ബ്ദു​ൽ നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ ന​ടു​വി​ൽ, ജോ​യി​ൻ സെ​ക്ര​ട്ട​റി പി ​പി സു​ലൈ​മാ​ൻ , പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ കെ ​പി ആ​രി​ഫ്, കെ. ​പി ഇ​സ്മാ​യി​ൽ , വൈ​റ്റ്ഗാ​ർ​ഡ് ക്യാ​പ്റ്റ​ൻ എം.​പി ഇ​ബ്രാ​ഹിം, സാ​ലി വി​ള​ക്ക​ന്നൂ​ർ,കെ ​പി ഫാ​യി​സ്, ജം​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.