ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന റോ​ഡും ദു​രി​താ​ശ്വാ​സ​ക്യാ​മ്പും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Monday, August 8, 2022 12:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​രു​തോം ചു​ള്ളി​യി​ല്‍ വ​ന​പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​വും അ​പ​ക​ട​ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം വി​ട്ടൊ​ഴി​യേ​ണ്ടി​വ​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന ചു​ള്ളി ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പും ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി സ​ന്ദ​ര്‍​ശി​ച്ചു.
ര​ണ്ടു​ദി​വ​സം മു​മ്പ് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ക​ള​ക്ട​ര്‍ ഇ​വി​ടെ എ​ത്താ​തി​രു​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സ് പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി​യി​രു​ന്നു. ത​ക​ര്‍​ന്ന റോ​ഡി​ന് താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
റോ​ഡി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ന്‍ വൈ​കി​യ​തു​മൂ​ലം ഇ​വി​ടെ മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തു​വ​രെ പൂ​ര്‍​ണ​തോ​തി​ല്‍ തു​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല. ഈ ​മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ന്‍ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​ഡി​നു കു​റു​കേ സ്ഥി​ര​മാ​യി വെ​ള്ള​മൊ​ഴു​കു​ന്ന ഭാ​ഗ​ത്ത് ഭാ​വി​യി​ല്‍ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്കി​നു​ള്ള വ​ഴി ഉ​റ​പ്പു​വ​രു​ത്തി​യാ​യി​രി​ക്ക​ണം ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​തെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ചു​ള്ളി ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​യ ക​ള​ക്ട​ര്‍ അ​ന്തേ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
53 പേ​രാ​ണ് ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി.​മു​ര​ളി, ബ​ളാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​എ​സ്.​സു​ജി​ത് എ​ന്നി​വ​രും ക​ള​ക്ട​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.