ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞം : ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത് 1005 ഫ​യ​ലു​ക​ള്‍
Saturday, August 6, 2022 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ​ത​ല ഫ​യ​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. അ​ദാ​ല​ത്തി​ല്‍ ആ​കെ പ​രി​ഗ​ണി​ച്ച 1241 ഫ​യ​ലു​ക​ളി​ല്‍ 1005 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ബാ​ക്കി​യു​ള്ള​വ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. വി​ല്ലേ​ജ്, താ​ലൂ​ക്ക്, ആ​ര്‍​ഡി​ഒ, സ​ബ് ഓ​ഫീ​സ് ത​ല​ങ്ങ​ളി​ലെ അ​ദാ​ല​ത്തു​ക​ള്‍ നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. അ​ദാ​ല​ത്ത് ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ 2021 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള 15,925 ഫ​യ​ലു​ക​ള്‍ ഇ​തു​വ​രെ തീ​ര്‍​പ്പാ​ക്കി. 51,554 ഫ​യ​ലു​ക​ളാ​ണ് ഇ​നി തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ.​ജ​യ്ദീ​പ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ജൂ​ണ്‍ 15 ന് ​ആ​രം​ഭി​ച്ച ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞം സെ​പ്റ്റം​ബ​ര്‍ 30 വ​രെ തു​ട​രും. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍​ക്ക് ക​ള​ക്ട​ര്‍ പ​ട്ട​യം വി​ത​ര​ണം ചെ​യ്തു.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ തീ​ര്‍​പ്പാ​ക്കി​യ ഫ​യ​ല്‍ വി​വ​ര​ങ്ങ​ള്‍: ഓ​ഫീ​സ്, ആ​കെ തീ​ര്‍​പ്പാ​ക്കാ​നു​ള്ള ഫ​യ​ലു​ക​ള്‍, തീ​ര്‍​പ്പാ​ക്കി​യ​വ എ​ന്ന ക്ര​മ​ത്തി​ല്‍. ക​ള​ക്ട​റേ​റ്റ് (18717, 7852). കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ (1159, 403). കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ഡി​ഒ (3303, 28). ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ഫീ​സ് (5230, 603). വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സ് (7529, 1807). കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സ് (5745, 1265). മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഓ​ഫീ​സ് (2228, 1121). വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ (3845, 1387). സ​ബ് ഓ​ഫീ​സു​ക​ള്‍ (14370, 468). റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് സെ​ക്ഷ​നു​ക​ള്‍ (5344, 991).