കെ​എ​സ്ആ​ര്‍​ടി​സി ട്രി​പ്പു​ക​ള്‍ മു​ട​ക്കു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, August 6, 2022 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​നം ല​ഭ്യ​മാ​ക്കാ​തെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി ഉ​പ​രോ​ധി​ച്ചു.
ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി​യോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കാ​ണി​ക്കു​ന്ന നി​ല​പാ​ട് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്‍​നാ​ടു​ക​ളി​ലും ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ കെ​എ​സ്ആ​ര്‍​ടി​സി​യെ ഇ​ല്ലാ​താ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ ക​ഴി​ഞ്ഞ വി​ഷു​വി​ന്‍റെ ത​ലേ​ന്ന് ഇ​ന്ധ​ന​മി​ല്ലാ​തെ ട്രി​പ്പു​ക​ള്‍​
റ​ദ്ദാ​ക്കി​യ​പ്പോ​ള്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​താ​ണ്. ഇ​പ്പോ​ള്‍ ജി​ല്ല​യി​ലെ ര​ണ്ട് ഡി​പ്പോ​ക​ളി​ലും അ​മ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ ട്രി​പ്പു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കാ​ട്ടു​മാ​ടം, സെ​ക്ര​ട്ട​റി​മാ​രാ​യ റാ​ഫി അ​ടൂ​ര്‍, രോ​ഹി​ത് എ​റു​വാ​ട്ട്, അ​ഹ​മ്മ​ദ് ചേ​രൂ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, രാ​കേ​ഷ് ക​രി​ച്ചേ​രി, വി​നീ​ത് കാ​ഞ്ഞ​ങ്ങാ​ട്, ശ​ര​ത് മ​ര​ക്കാ​പ്പ്, കൃ​ഷ്ണ​ലാ​ല്‍ തോ​യ​മ്മ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.