പി. ​രാ​ഘ​വ​ൻ വി​ജ​യി​ച്ച രാ​ഷ്ട്രീ​യ​ക്കാ​ര​നും സ​ഹ​കാ​രി​യും
Wednesday, July 6, 2022 12:53 AM IST
കാ​സ​ർ​ഗോ​ഡ്: കൈ​വെ​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ജ​യം നേ​ടി​യ രാ​ഷ്ട്രീ​യ​ക്കാ​ര​നും സ​ഹ​കാ​രി​യു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച പി. ​രാ​ഘ​വ​ൻ. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ സി​പി​എ​മ്മി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ്. 1991ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ സി​റ്റിം​ഗ് എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​നെ​തി​രെ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​യാ​യി. രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ യു​ഡി​എ​ഫ് അ​നു​കൂ​ല സ​ഹ​താ​പ​ത​രം​ഗ​ത്തി​നി​ടെ​യി​ലും
ആ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍​ക്ക് അ​ട്ടി​മ​റി വി​ജ​യം നേ​ടി രാ​ഘ​വ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി. കെ. ​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നും ജ​യി​ച്ചാ​ല്‍ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പു​ള്ള നേ​താ​വു​മാ​യി​രു​ന്ന കു​ഞ്ഞി​ക്ക​ണ്ണ​നെ​തി​രെ എ​തി​ര്‍​ഗ്രൂ​പ്പു​കാ​ര്‍ വോ​ട്ടു​മ​റി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം അ​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ 1996 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ത​ന്നെ എ​തി​രാ​ളി​യാ​യി വ​ന്ന​പ്പോ​ള്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ള്‍​ക്ക് രാ​ഘ​വ​ന്‍ വി​ജ​യ​മാ​വ​ര്‍​ത്തി​ച്ചു. അ​ത്ര​യും കാ​ലം ഇ​ട​ത്തും വ​ല​ത്തും മാ​റി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്ന ഉ​ദു​മ മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​തും രാ​ഘ​വ​ന്‍റെ വി​ജ​യ​ത്തോ​ടെ​യാ​ണ്. എ​ങ്കി​ലും പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​രി​ക്ക​ൽ​പോ​ലും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ല്ല. ഓ​രോ വ​ട്ട​വും അ​വ​സാ​ന​നി​മി​ഷം രാ​ഘ​വ​ന്‍റെ പേ​ര് പി​ന്ത​ള്ള​പ്പെ​ടു​ന്ന​തി​നും ജി​ല്ല സാ​ക്ഷ്യം വ​ഹി​ച്ചു.
ബേ​ഡ​കം ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ല്‍ തു​ട​ക്കം കു​റി​ച്ച സ​ഹ​കാ​രി പ്ര​വ​ര്‍​ത്ത​നം 1980 ല്‍ ​കാ​സ​ര്‍​ഗോ​ഡ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി. പി​ന്നീ​ട​ങ്ങോ​ട്ട് നി​ര​വ​ധി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ചു. കാ​സ​ർ​ഗോ​ഡ് എ​ൻ​ജി​കെ പ്രി​ന്‍റിം​ഗ് സൊ​സൈ​റ്റി, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം (വ​ര​രാ​ജ​പൈ ബ​സ്), കാ​സ​ർ​ഗോ​ഡ് പീ​പ്പി​ൾ​സ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സൊ​സൈ​റ്റി, ബേ​ഡ​കം ക്ലേ ​വ​ർ​ക്കേ​ഴ്സ് സ​ഹ​ക​ര​ണ​സം​ഘം, കാ​സ​ർ​ഗോ​ഡ് ആ​യു​ർ​വേ​ദ സ​ഹ​ക​ര​ണ​സം​ഘം, പ​ഴം- പ​ച്ച​ക്ക​റി സ​ഹ​ക​ര​ണ സം​ഘം, കാ​സ​ർ​ഗോ​ഡ് ദി​നേ​ശ് ബീ​ഡി സ​ഹ​ക​ര​ണ​സം​ഘം എ​ന്നി​വ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണ്.
പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ ഘ​ട്ട​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘം പു​ന​ർ​ജീ​വി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ച്ച​താ​ണ് മു​ന്നാ​ട് പീ​പ്പി​ൾ​സ് സ​ഹ​ക​ര​ണ കോ​ള​ജ്. അ​നു​ബ​ന്ധ​മാ​യി പീ​പ്പി​ൾ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സും പ്ര​വ​ർ​ത്തി​ക്കു​ന്നു. ചെ​ങ്ക​ള വി​വേ​കാ​ന​ന്ദ കോ​ള​ജ്, ബ​ദി​യ​ഡു​ക്ക സ​ഹ​ക​ര​ണ കോ​ള​ജ് എ​ന്നി​വ​യും എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടേ​താ​ണ്. മു​ന്നാ​ട്ടെ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്രം (ജെ​ഡി​സി കോ​ഴ്സ്) സ്ഥാ​പി​ച്ച​ത് രാ​ഘ​വ​ൻ സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​മാ​യി​രി​ക്കെ​യാ​ണ്.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഫെ​ഡ​റേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. കൊ​ള​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് വ​നി​താ സൊ​സൈ​റ്റി, ബേ​ഡ​കം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​സം​ഘം എ​ന്നി​വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നും നേ​തൃ​ത്വം വ​ഹി​ച്ചു. ഗ്രീ​ൻ ലീ​ഫ് എ​ന്ന പേ​രി​ൽ കാ​സ​ർ​ഗോ​ട്ട് സ​ഹ​ക​ര​ണ ഹോ​ട്ട​ലും ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. ചെ​ങ്ക​ള നാ​യ​നാ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​നി​വ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി സ്ഥാ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
കാ​സ​ർ​ഗോ​ഡ്: പി. ​രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ മി​ക​ച്ച സാ​മാ​ജി​ക​നെ​യും പാ​ർ​ട്ടി നേ​താ​വി​നെ​യും സ​ഹ​കാ​രി​യെ​യും തൊ​ഴി​ലാ​ളി നേ​താ​വി​നെ​യു​മാ​ണ് ജി​ല്ല​യ്ക്ക് ജി​ല്ല​യ്ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു.