പാ​ണ​ത്തൂ​ര്‍ പ​രി​യാ​രം ബ​സ​പ​ക​ടം: ലൈ​സ​ന്‍​സും പെ​ര്‍​മി​റ്റും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ​ത്രം
Friday, July 1, 2022 12:48 AM IST
രാ​ജ​പു​രം: ഏ​ഴു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പാ​ണ​ത്തൂ​ര്‍ പ​രി​യാ​രം ബ​സ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത ആ​ളാ​ണ് ബ​സ് ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും ക​ര്‍​ണാ​ട​ക​ത്തി​ല്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള ബ​സ് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​ത് പെ​ര്‍​മി​റ്റി​ല്ലാ​തെ​യാ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 50 പേ​ര്‍​ക്ക് മാ​ത്രം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ള ബ​സി​ല്‍ 80 പേ​രെ ക​യ​റ്റി​യി​രു​ന്ന​താ​യും രാ​ജ​പു​രം പോ​ലീ​സ് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.
2021 ജ​നു​വ​രി 3നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ല്‍ നി​ന്നും പാ​ണ​ത്തൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​വാ​ഹ പാ​ര്‍​ട്ടി സ​ഞ്ച​രി​ച്ച ബ​സ് പ​രി​യാ​രം ഇ​റ​ക്ക​ത്തി​ല്‍​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് തൊ​ട്ട​ടു​ത്ത വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ഏ​ഴു​പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ഏ​ഴ് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. മ​റ്റു 40 യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.