സ്ത്രീ​ സൗ​ഹൃ​ദ​ജി​ല്ല നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​നി​താ​സ​ഭ
Friday, May 27, 2022 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യെ സ്ത്രീ ​സൗ​ഹൃ​ദ ജി​ല്ല​യാ​ക്കി മാ​റ്റാ​ന്‍ ഉ​പ​ക​രി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​വും എ​ന്തൊ​ക്കെ പ​ദ്ധ​തി​ക​ള്‍ പു​തു​താ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ച​ര്‍​ച്ച ചെ​യ്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ വ​നി​താ​സ​ഭ. പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ​സ​ഭ ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ പ്ര​സം​ഗി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ശ​കു​ന്ത​ള, എ​സ്.​എ​ന്‍.​സ​രി​ത, ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എം.​വി. സു​നി​ത, പ​ദ്ധ​തി ഫെ​സി​ലി​റ്റേ​റ്റ​ര്‍ എ​ച്ച്. കൃ​ഷ്ണ, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ വി.​എ​സ്. ഷിം​ന, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്. മാ​യ, ടൗ​ണ്‍ പ്ലാ​ന​ര്‍ ഓ​ഫീ​സ​ര്‍ ലി​റ്റി, കാ​സ​ര്‍​ഗോ​ഡ് ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി.​സു​ശീ​ല, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ.​ഗീ​താ​കു​മാ​രി, വി.​ടി.​കാ​ര്‍​ത്യാ​യ​നി, ദേ​വി ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.