ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം
Tuesday, May 24, 2022 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ലേ​യ്ക്ക് വ​ൻ മ​രം വീ​ണ് ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ഭീ​മ​ന​ടി​യി​ൽ നി​ന്നും വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് പോ​യ കൊ​ല്ലം​പാ​റ​യി​ലെ ക​രു​ണാ​ക​ര​ന്‍റെ കാ​റി​ന് മു​ക​ളി​ലാ​ണ് കൂ​രാം​കു​ണ്ടി​ൽ വച്ച് മ​രം ക​ട​പു​ഴ​കി​വീ​ണ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ൽ​പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്. യാ​ത്ര​ക്കാ​ർ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ഇ​തേ വ​ഴി​യി​ൽ ഇ​നി​യും ര​ണ്ടു മ​ര​ങ്ങ​ൾ കൂ​ടി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക നേ​ര​ത്തേ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.​നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ലി​ല്ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.